|    Jul 17 Tue, 2018 3:20 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുന്നു? തന്നെ ലേലത്തില്‍ വയ്ക്കണമെന്ന് ഹര്‍ദിക്

Published : 28th October 2017 | Posted By: ev sports


മുംബൈ: ഇന്ത്യയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറെന്ന വിശേഷണം ചെറിയ കാലയളവില്‍ നേടിയെടുത്ത താരമാണ് ഹര്‍ദിക് പാണ്ഡ്യ. ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം തീര്‍ക്കുന്ന ഹര്‍ദിക് പാണ്ഡ്യ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് വിടാന്‍ ഒരുങ്ങുന്നതായിട്ടുള്ള റിപോര്‍ട്ടുകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ഹര്‍ദിക്കിനെ ലോകം അറിയുന്ന താരമായി വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച മുംബൈ ടീമില്‍ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ പോരെന്നും തന്നെ ലേലത്തില്‍ വയ്ക്കണമെന്നും ഹര്‍ദിക് ആവശ്യപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്.
2015 സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പാണ്ഡ്യ 2016 സീസണില്‍ തികച്ചും മങ്ങിപ്പോയി. 2017 ല്‍ പൂര്‍വ്വാധികം ഭംഗിയായി തിരിച്ചുവന്ന പാണ്ഡ്യ ഇന്ത്യന്‍ ടീമിലും എത്തി. ഈ സീസണില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം പാണ്ഡ്യയെ സ്വന്തമാക്കാന്‍ ഇതിനോടകം താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss