|    Mar 27 Mon, 2017 4:24 pm
FLASH NEWS

ഹര്‍ദിക് പട്ടേല്‍ ജയില്‍മോചിതനായി

Published : 15th July 2016 | Posted By: mi.ptk

Hardik-Patel

സൂററ്റ്: ഗുജറാത്തിലെ പട്ടേല്‍  സംവരണ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ ജയില്‍ മോചിതനായി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് കഴിഞ്ഞ  ഒമ്പത് മാസമായി ജയില്‍വാസമനുഭവിച്ചുവരികയായിരുന്നു പട്ടേല്‍. ജയില്‍ മോചിതനായെങ്കിലും ആറ് മാസത്തേയ്ക്ക് ഗുജറാത്തില്‍ പ്രവേശിക്കാന്‍ പട്ടേലിന്  അനുമതിയില്ല. ഒമ്പത് മാസത്തേയ്ക്ക് സംസ്ഥാനത്തെ മെഹ്‌സാനിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയും കോടതി വച്ചിട്ടുണ്ട്.
മൂന്നാമത്തെ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ദിക് പട്ടേലിന് പുറത്തിറങ്ങാനായത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കില്ലെന്ന് രേഖാമൂലം ഉപ്പുനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. മുദ്യാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് ഹര്‍ദികിനെ അനുയായികള്‍ സ്വാഗതം ചെയ്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day