|    Jan 22 Sun, 2017 7:48 pm
FLASH NEWS

ഹര്‍ദികിന് ജാമ്യം നിഷേധിച്ചു

Published : 11th December 2015 | Posted By: SMR

സൂറത്ത്: രാജ്യദ്രോഹക്കേസില്‍ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. ആത്മഹത്യ ചെയ്യുന്നതിന് പകരം പോലിസുകാരെ കൊല്ലാന്‍ സഹപ്രവര്‍ത്തകനെ ഹര്‍ദിക് പ്രേരിപ്പിച്ചുവെന്നാണ് കേസ്. ഇതു സംബന്ധിച്ച് രണ്ട് കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒന്ന് സൂറത്തിലും മറ്റൊന്ന് അഹ്മദാബാദിലുമാണ്. ലജ്പൂര്‍ ജയിലിലാണ് ഹര്‍ദികിനെ പാര്‍പ്പിച്ചിരിക്കുന്നത്.
ഒക്ടോബറിലാണ് ഹര്‍ദികിനെ സൂറത്ത് പോലിസ് അറസ്റ്റ് ചെയ്തത്. ഹര്‍ദികിന് ജാമ്യം നല്‍കുന്നതിനെ സൂറത്ത് സിറ്റി പോലിസ് എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ ഹര്‍ദിക് തെളിവ് നശിപ്പിക്കുമെന്നാണ് പോലിസിന്റെ വാദം

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക