|    Jun 20 Wed, 2018 3:23 am
Home   >  Todays Paper  >  Page 5  >  

ഹര്‍ത്താല്‍ വിരുദ്ധ പരാമര്‍ശം; സതീശനും ഹസനുമെതിരേ യൂത്ത് കോണ്‍ഗ്രസ്

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് ആഹ്വാനം ചെയ്ത തിരുവനന്തപുരം ജില്ലാ ഹര്‍ത്താലിനെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശനും എം എം ഹസനുമെതിരേ യൂത്ത് കോണ്‍ഗ്രസ്.
നേതാക്കള്‍ ഹര്‍ത്താലിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും ഇതിനെതിരേ ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍ എസ് നുസൂര്‍ പറഞ്ഞു. പാര്‍ട്ടിവേദിയില്‍ പറയേണ്ട കാര്യം പാര്‍ട്ടിവേദിയിലാണു പറയേണ്ടത്. യൂത്ത് കോണ്‍ഗ്രസ്സിനെ ഒറ്റുകൊടുത്ത് ജനപ്രീതി നേടാനാണ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും നുസൂര്‍ പറഞ്ഞു.
ഹര്‍ത്താല്‍ വേണ്ടിയിരുന്നില്ലെന്നു പറഞ്ഞ് കെപിസിസി ഉപാധ്യക്ഷന്‍ വി ഡി സതീശനും അനിവാര്യമായിരുന്നുവെന്നു പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഹര്‍ത്താലിനെതിരേ ഇന്നലെ കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസനും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മറ്റു സമരമാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് പകരം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് ഹസന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് അയച്ച കത്തില്‍ അറിയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss