|    Apr 23 Sun, 2017 7:23 pm
FLASH NEWS

ഹര്‍ത്താല്‍ വിജയിപ്പിക്കുക: എസ്ഡിപിഐ

Published : 28th November 2016 | Posted By: SMR

കോഴിക്കോട്: ജനജീവിതം ദുസ്സഹമാക്കിയ നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് ഇന്നു നടക്കുന്ന കേരള ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ഥിച്ചു. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡിലെ 21 മെംബര്‍മാരില്‍ നാലു സ്വകാര്യ സ്ഥാപനങ്ങളുടെ മേധാവികളടക്കം മുന്‍കൂട്ടിയറിഞ്ഞ തീരുമാനത്തെയാണു പ്രധാന മന്ത്രി പൊടുന്നനെ പ്രഖ്യാപിച്ചു ജനത്തെ ദുരിതത്തിലാക്കിയത്. വികലമായ തീരുമാനത്തിന്റെ ജാള്യത മറച്ചുവയ്ക്കാന്‍ അവശയായ അമ്മയെ ക്യൂവില്‍ നിര്‍ത്തിയും സര്‍വേ പ്രഹസനം നടത്തിയും അദ്ദേഹം കൂടുതല്‍ പരിഹാസ്യനാവുകയാണ്. കാര്യക്ഷമമായ ബദല്‍ സംവിധാനം ഒരുക്കുന്നതുവരെ നിരോധിച്ച നോട്ടുകള്‍ സാധുവാക്കണമെന്നാണ് എസ്ഡിപിഐ ആവശ്യപ്പെടുന്നതെന്നും മജീദ് ഫൈസി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day