|    Sep 26 Tue, 2017 2:13 am
FLASH NEWS

ഹര്‍ത്താല്‍ വിജയിപ്പിക്കണം:യുഡിഎഫ്

Published : 15th October 2016 | Posted By: Abbasali tf

തൊടുപുഴ: കേരളത്തിലെ 123 വില്ലേജുകള്‍ ഇപ്പോഴും പരിസ്ഥിതിലോല മേഖലയിലാണ് എന്ന നിലപാടെടുത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ നടത്തുന്ന  ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.പാല്‍,പത്രം,മരുന്നു കടകള്‍,ആശുപത്രികള്‍, മരണം,വിവാഹം,ഉത്സവങ്ങള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.മുട്ടത്തു നടക്കുന്ന സിബിഎസ്.സി. കലോത്സവത്തെയും തൊടുപുഴയില്‍ നടക്കുന്ന ജൂനിയര്‍ ചേംബര്‍ മേഖല സമ്മേളനത്തെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ്. ഘടകക്ഷി നേതാക്കളായ കെഎംഎ ഷുക്കൂര്‍,ജി ബേബി,മാര്‍ട്ടിന്‍ മാണി,കെ സുരേഷ് ബാബു,അനൂപ് ഫ്രാന്‍സിസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക