|    Jun 23 Sat, 2018 7:54 am
FLASH NEWS

ഹര്‍ത്താല്‍ പൂര്‍ണം; കണ്ണൂരില്‍ നേരിയ അക്രമം

Published : 14th February 2018 | Posted By: kasim kzm

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലില്‍നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിരുന്നെങ്കിലും യാത്രക്കാര്‍ കുറഞ്ഞതിനാല്‍ സ്വകാര്യ ബസ്സുകളിലേറെയും സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസിയും ദീര്‍ഘദൂര ബസ്സുകളും പതിവുപോലെ സര്‍വീസ് നടത്തി. നഗരത്തിലെയും ഗ്രാമങ്ങളിലെയും കടകളെല്ലാം പൂര്‍ണമായും അടഞ്ഞുകിടന്നു. അര്‍ധരാത്രിയാണ് കൊലപാതകമെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം രാവിലെ അറിഞ്ഞതിനാല്‍ കടകളൊന്നും തുറന്നില്ല. സ്വകാര്യ വാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ നേരിയ അക്രമമുണ്ടായി. പഴയ ബസ്സ്റ്റാന്റിനടുത്ത് എത്തിയപ്പോള്‍ സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും ബോര്‍ഡുകളും മറ്റും നശിപ്പിക്കുകയും സ്തൂപങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പഴയ ബസ്സ്റ്റാന്റ് പരിസരങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സുകളും സ്തൂപങ്ങളുമാണു തകര്‍ത്തത്. അക്രമസാധ്യത കണക്കിലെടുത്ത് പോലിസ് കനത്ത സുരക്ഷ ഒരുക്കിയതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. നഗരത്തിലെ എല്ലാ ഭാഗങ്ങളിലും പോലിസ് കാവലേര്‍പ്പെടുത്തിയിരുന്നു. ഡിസിസി ഓഫിസില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി എ ഹരി, സുധീഷ് മുണ്ടേരി, ടി ജയകൃഷ്ണന്‍, വി വി പുരുഷോത്തമന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss