|    Aug 23 Wed, 2017 7:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹര്‍ത്താല്‍ ദിവസങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്തില്ല

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഇനിമുതല്‍ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തില്ല. ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും ടെക്‌നീഷ്യന്‍മാരുടെയും സംഘടനയുടേതാണു തീരുമാനം. ഹര്‍ത്താല്‍ ദിവസങ്ങളില്‍ ആംബുലന്‍സുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതു പതിവായതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്കു നീങ്ങിയതെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞദിവസം ബിജെപി നടത്തിയ ഹര്‍ത്താലില്‍ കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ആംബുലന്‍സുകള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തിന് ഇരയായാല്‍ പോലിസ് സംരക്ഷണം ലഭിക്കാറില്ല, ജീവന് ഭീഷണി നേരിടുന്നു തുടങ്ങിയ നിരവധി പരാതികളാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്ന അസോസിയേഷന്‍ ഉന്നയിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക