|    Oct 18 Wed, 2017 9:35 am
FLASH NEWS

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം : മൂന്ന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

Published : 3rd August 2017 | Posted By: fsq

 

അമ്പലപ്പുഴ: ഹര്‍ത്താല്‍ ദിനത്തില്‍ അക്രമണം നടത്തിയ മൂന്ന് ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു. പുറക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കരൂര്‍ പുത്തന്‍പറമ്പ് വീട്ടില്‍ രഞ്ജുമോന്‍ (32) അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം പുതുവല്‍ വീട്ടില്‍ കുഞ്ഞുമോന്‍ (49) കാക്കാഴം മണ്ണാത്തിപറമ്പില്‍ അശോകന്‍ (42) എന്നിവരെയാണ് അമ്പലപ്പുഴ പോലിസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച ബി ജെ പി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ നിന്ന് കച്ചേരി മുക്കിലേക്ക് പ്രകടനം നടത്തിയിരുന്നു. ഇതിനിടെ അമ്പലപ്പുഴ തെക്ക് പഞ്ചായത്തോഫിസിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുടക്കുകയും സി പി എമ്മിന്റെ കൊടികളും ഫഌക്‌സ് ബോര്‍ഡുകളും നശിപ്പിക്കുകയും സ്വകാര്യ വാഹനങ്ങള്‍, അടഞ്ഞുകിടന്നിരുന്ന കടകള്‍, എന്നിവക്കു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതു തടയാന്‍ ശ്രമിച്ച  അമ്പലപ്പുഴ സി ഐ ബിനു വി നായര്‍ക്കു നേരെ പ്രവര്‍ത്തകര്‍ തട്ടിക്കയറി. ഇതു ചോദ്യം ചെയ്ത രണ്ട് പോലീസുകാരെ അക്രമിക്കുകയും ചെയ്തു. ഇതിനാണ് മൂന്ന് പേരെ അറസ്റ്റു ചെയ്തത്. കോടതിയ ില്‍ ഹാജരാക്കിയ പ്രതികളെ റിമാ ന്റ്് ചെയ്തു. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് അമ്പലപ്പുഴ പോലിസ് കേസെടുത്തിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക