|    Apr 25 Tue, 2017 4:03 pm
FLASH NEWS

ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്ത സമരവുമായി അശോകന്‍

Published : 29th November 2016 | Posted By: SMR

ചെറുവത്തൂര്‍: നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താലും യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ചും നടത്തുന്നതിനിടെ ചീമേനി പെരിങ്ങാര സ്വദേശി അശോകന്‍ പെരിങ്ങാര (43) നടത്തിയ ശവപ്പെട്ടിയില്‍ കിടന്നുള്ള സമരം വ്യത്യസ്തമായി. ചീമേനി കാക്കടവില്‍ അശോകന്റെ കട എന്ന പേരില്‍ അശോകന്‍ പെരിങ്ങാര ചായക്കട നടത്തിവരുന്നുണ്ട്. നോട്ട് നിരോധിച്ചതിനെ താന്‍ അനുകൂലിക്കുന്നുണ്ടെങ്കിലും മുന്‍കരുതലില്ലാതെ ജനങ്ങളെ കഷ്ടപ്പെടുത്തിക്കൊണ്ട് നടപ്പാക്കിയ ഈ തീരുമാനത്തെയാണ് ശവപ്പെട്ടയില്‍ കിടന്നുകൊണ് താന്‍ എതിര്‍ക്കുന്നതെന്ന് അശോകന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ കാക്കടവ് മുതല്‍ കാസര്‍കോട് വരെ കാല്‍നട യാത്ര നടത്തി ഒറ്റയാള്‍ സമരം നടത്തിയയാളാണ് അശോകന്‍. അശോകന്റെ കടയില്‍ വച്ചിരിക്കുന്ന ഭണ്ഡാരപ്പെട്ടിയില്‍ അശോകനും ചായ കുടിക്കാനെത്തുന്നവരും നിക്ഷേപിച്ച തുകയില്‍ നിന്നും 14,000 രൂപ തലയില്‍ ട്യൂമര്‍ ബാധിച്ച അര്‍ഷാ ബാലന് ചികില്‍സാസഹായം നല്‍കിയിരുന്നു. അശോകന്റെ വേറിട്ട സമരങ്ങള്‍ക്ക് ഭാര്യ സ്മിതയുടെ എല്ലാ പിന്തുണയു ലഭിക്കുന്നു. നാല് വയസുകാരനായ അന്‍വീദ് മകനാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day