|    Nov 25 Sat, 2017 3:34 am
FLASH NEWS

ഹര്‍ത്താല്‍ ദിനത്തില്‍ റോഡില്‍ സീബ്രാലൈന്‍ വരച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍

Published : 29th November 2016 | Posted By: SMR

മാള: മാള ബസ് സ്റ്റാന്റിന് മുന്‍വശത്തെ റോഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടി സീബ്രാലൈന്‍ വരച്ച് ഓട്ടോറിക്ഷാ  ്രൈഡവര്‍ മാതൃകയായി. അപകടങ്ങള്‍ കണ്ട് കനിവ് തോന്നിയാണ് പൂപ്പത്തി സ്വദേശിയായ അജയന്‍ സീബ്രാലൈന്‍ വരച്ചത്. വര്‍ഷങ്ങളായി മാള ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാന്റിന് മുന്നില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന അജയന്‍ ഇതിനകം നൂറുകണക്കിന് അപകടങ്ങള്‍ കണ്ടുകഴിഞ്ഞു. വര്‍ഷങ്ങളായി കാല്‍നട യാത്രക്കാരുടെ ജീവന്‍ കൊണ്ടുള്ള ഈ ഭാഗ്യ പരീക്ഷണം കാണുന്നവര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് പറഞ്ഞ പരാതിക്ക് കണക്കില്ല. അതുകൊണ്ടാണ് ഇനിയും പരാതി പറഞ്ഞ് യാത്രക്കാരുടെ ഭാഗ്യം പരീക്ഷിക്കാന്‍ നല്‍കാതെ അജയന്‍ ഒരു കടമയെന്നോണം സീബ്രാലൈന്‍ വരച്ചത്. മാള പരനാട്ടുകുന്ന് റോഡിന്റെ വശത്തെ കാന അപകടഭീഷണിയായപ്പോള്‍ ഏതാനും നാള്‍ മുന്‍പ് ചുറ്റും അപകട സൂചന സ്ഥാപിച്ചതും അജയനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക