|    Jun 25 Sun, 2017 7:10 am
FLASH NEWS

ഹര്‍ത്താല്‍ ദിനത്തില്‍ മാലിന്യം നീക്കംചെയ്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍

Published : 29th November 2016 | Posted By: SMR

കാഞ്ഞാര്‍: എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാഞ്ഞാര്‍ പാലത്തിനു സമീപം നിക്ഷേപിച്ചിരുന്ന വന്‍ മാലിന്യശേഖരം നിക്കം ചെയ്തു. പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നൂറുകണക്കിനു നാട്ടുകാരാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തിയത്. രാവിലെ ഏഴു മുതല്‍ 12വരെയാണ് പാലത്തിനു സമീപം ഉപേക്ഷിച്ചിരുന്ന മാലിന്യങ്ങള്‍ നിക്കം ചെയ്ത് വളര്‍ന്നു നിന്നിരുന്ന കാടുവെട്ടിത്തെളിച്ചത്.എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് ഇല്ല്യാസ് കാഞ്ഞാര്‍,ബ്രാഞ്ച്  സെക്രട്ടറി അബുസ്വാലിഹ് ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക