|    Jul 16 Mon, 2018 6:19 pm
FLASH NEWS

ഹര്‍ത്താല്‍ ദിനത്തില്‍ ഉദ്ഘാടനം;ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് താക്കീത്്

Published : 20th October 2016 | Posted By: SMR

തൊടുപുഴ: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ രണ്ടു പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ വില്‍പനശാലയുടെ ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് പാര്‍ട്ടിയുടെ താക്കീത്. മുതിര്‍ന്ന കൗണ്‍സിലറും മുന്‍ നഗരസഭാ ചെയര്‍മാനുമായ ബാബു പരമേശ്വരന്‍,ബിന്ദു പത്മകുമാര്‍ എന്നിവരെയാണ് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗം താക്കീതു ചെയ്തത്. യോഗത്തില്‍ ബാബു പരമേശ്വരനും ബിന്ദു പത്മകുമാറും പങ്കെടുത്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ ഇരുവരും വില്‍പ്പനശാലയുടെ ഉദ്ഘാടനത്തിനു പോയതിനെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ നേതാക്കള്‍ വിവരിച്ചു.ഇതു നേരത്തെ തീരുമാനിച്ച ഉദ്ഘാടനമായിരുന്നെന്നും വീടിന് അടുത്തായതിനാല്‍ പോയെന്നു മാത്രമാണുള്ളതെന്നും ബാബു പരമേശ്വരനും ബിന്ദു പത്മകുമാറും വിശദീകരിച്ചു.എന്നാല്‍ പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ ഇത്തരം കാര്യങ്ങളില്‍ അതീവ ജാഗ്രത കാണിക്കണെമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നേതാക്കള്‍ കൗണ്‍സിലര്‍മാരെ താക്കീതു ചെയ്തു.അതേസമയം കൗണ്‍സിലര്‍മാരോടു വിവരങ്ങള്‍ ആരായുക മാത്രമാണുണ്ടായതെന്നും താക്കീത് ചെയ്തിട്ടില്ലെന്നുമാണ് ബിജെപി നേതാക്കളുടെ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss