|    Sep 26 Tue, 2017 12:57 pm

ഹര്‍ത്താല്‍ ദിനത്തില്‍പോലിസ് കാന്റിന്‍ വരുമാനം 89,000രൂപ

Published : 18th October 2016 | Posted By: Abbasali tf

തൊടുപുഴ: ഹര്‍ത്താല്‍ ദിനത്തില്‍ തൊടുപുഴ പോലിസ് കാന്റിന്‍ വരുമാനം 89000 രൂപ.കഴിഞ്ഞ ആഴ്ച നടന്ന രണ്ട് ഹര്‍ത്താലുകളിലായാണ് പോലിസ് കാന്റിന്‍ റെക്കോര്‍ഡ് വരുമാനം കരസ്ഥമാക്കിയത്.ബിജെപി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ 49000 രൂപയും, കോ ണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ 40000 രൂപയുമാണ് വരുമാനം ലഭിച്ചത്.കഴിഞ്ഞ അവധി ദിവസങ്ങളിലെ വരുമാനം കൂട്ടിയാല്‍ ഒരാഴ്ചത്തെ വരുമാനം മാത്രം ഒരു ലക്ഷം പിന്നിട്ടു.ഹര്‍ത്താല്‍ ദിനങ്ങളില്‍ ഹര്‍ത്താലനുകൂലികളും വിവിധ സ്റ്റേഷനുകളില്‍ നിന്നുമെത്തുന്ന പോലിസുകാരും നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുമാണ് പോലിസ് കാന്റിന്‍ ആശ്രയിക്കുന്നത്.പുറത്തുള്ള ഹോട്ടലുകളിലെ വിലയെക്കാളും വളരെ കുറഞ്ഞ നിരക്കിലുള്ള വില മാത്രമാണ് കാന്റിനില്‍ ഈടാക്കുന്നത്.സാധാരണ ദിവസങ്ങളില്‍ വന്‍ തിരക്കാണ് തൊടുപുഴ പോലിസ് കാന്റിനില്‍ അനുഭവപ്പെടുന്നത്.തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കാന്റി ന്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.സിവില്‍ പോലിസ് ഓഫിസര്‍മാരായ ലിജുമോന്‍ എം എസ്,മാഹിന്‍ എന്നിവരാണ് കാ ന്റിന്‍ നടത്തിപ്പുകാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക