|    Oct 20 Fri, 2017 3:45 am

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; നാല് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Published : 17th October 2016 | Posted By: Abbasali tf

തിരൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസ് സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ തിരൂരില്‍ നടന്ന അക്രമ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വെട്ടം പരിയാപുരം സ്വദേശികളായ ചിറക്കുളത്ത് അക്ഷയ് (18), കുറിയോടത്ത് വിപിന്‍ (26), തട്ടാരക്കണ്ടി വിജീഷ് (25), അരിക്കാഞ്ചിറ നിഖിലേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. ഹര്‍ത്താല്‍ ദിനത്തില്‍ തിരൂര്‍ ഭാഗത്ത് നിരവധി അക്രമസംഭവങ്ങള്‍ നടന്നിരുന്നു. ബിപി അങ്ങാടി കണ്ണംകുളത്ത് ഹോട്ടല്‍, ബേക്കറിക്കട, പലചരക്കുകട, ബിപി അങ്ങാടിയിലെ ഇന്‍ഡസ്ട്രീസ്, തിരൂര്‍ മുത്തൂരില്‍ ഹോട്ടല്‍, ചിക്കന്‍ സ്റ്റാള്‍, പൂങ്ങോട്ടുകുളത്ത് ഗുഡ്‌സ് ഓട്ടോ, വെട്ടം പരിയാപുരത്ത് മാരുതി കാര്‍ എന്നിവ തകര്‍ത്തിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക