|    Oct 23 Mon, 2017 6:50 pm
FLASH NEWS

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: പോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം- എസ്ഡിപിഐ

Published : 15th October 2016 | Posted By: Abbasali tf

തിരൂര്‍: ഹര്‍ത്താലിന്റെ മറവില്‍ പൂട്ടിക്കിടന്ന കടകള്‍ കുത്തിതുറന്ന് കൊള്ളയടിക്കുകയും ലക്ഷങ്ങളുടെ മെഷിനറികള്‍ തച്ച് തകര്‍ക്കുകയും ചെയ്ത ആര്‍എസ്എസ് ഭീകരകര്‍ക്ക് എതിരെ നടപടീ സ്വീകരിക്കാത്ത പോലിസ് നടപടി അങ്ങേയറ്റം പ്രധിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പുത്തനത്താണി കുറ്റപ്പെടുത്തി. അക്രമികള്‍ക്കെതിരെ ഉടനടി കര്‍ശന നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ നാട്ടിലെ സമാദാന തകര്‍ച്ചക്ക് പോലിസായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം ഓര്‍മപെടുത്തി. ഹര്‍ത്താല്‍ ദിനത്തിലെ ഏകപക്ഷീയമായ മിന്നലാക്രമണം എസ്ഡിപിഐ-ബിജെപി സംഘര്‍ഷം എന്ന രീതിയില്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസ് അക്രമികളെ രക്ഷപ്പെടുത്താനുള്ള പാഴ്ശ്രമമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് തലക്കാട് പഞ്ചായത്ത് കമ്മിറ്റി ബിപി അങ്ങാടിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തെ അഭിസംബോദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനത്തിന് കാദര്‍പാഷ കോയ എന്നിവര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക