|    Nov 18 Sat, 2017 9:58 am

ഹര്‍ത്താല്‍ ദിനത്തിലും ബാങ്കുകളില്‍ തിരക്ക്

Published : 29th November 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ഹര്‍ത്താല്‍ ദിനത്തിലും ബാങ്കിലെ തിരക്കിന് ശമനമില്ല.തോട്ടം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനുമായി രാവിലെ ബാങ്കുകള്‍ തുറന്നതു മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.ഹര്‍ത്താലയതിനാല്‍ ഭൂരിഭാഗം തേയില തോട്ടങ്ങളിലെ തൊഴിലാളികളും ജോലിയ്ക്ക് ഇറങ്ങിയിരുന്നില്ല.തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ബാങ്ക് വഴിയാണ് ഉടമകള്‍ ശമ്പളവും,ആഴ്ചയില്‍ നല്‍കുന്ന ചിലവു കാശും നല്‍കിയത് ഇത് പിന്‍വലിക്കാന്‍ എത്തിയവരായിരുന്നു കൂടുതല്‍ പേരും.ഇതിനു പുറമെ ചെറുകിട കച്ചവടം നടത്തുന്ന ആളുകളും ഇടപാടുകള്‍ക്ക് എത്തിയതോടെ വന്‍ തിരക്കായിരുന്നു ബാങ്കുകളില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക