|    May 28 Sun, 2017 10:30 pm
FLASH NEWS

ഹര്‍ത്താല്‍ : തൊടുപുഴയില്‍ സംഘര്‍ഷം; വടിവാള്‍ ഉപയോഗിച്ച് കള്ളക്കേസെടുപ്പിക്കാന്‍ ശ്രമം, ലേബര്‍ ഓഫിസിനു നേരെയും ആക്രമണം

Published : 13th October 2016 | Posted By: G.A.G

thodupuzha

തൊടുപുഴ : ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് തൊടുപുഴയില്‍ സംഘര്‍ഷം. കാഞ്ഞിരമറ്റത്ത് ഹര്‍ത്താലനുകൂലികള്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന വാള്‍ ഇവര്‍ വാഹനത്തിനുള്ളിലേക്കിട്ട് യാത്രക്കാരനെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പോലിസ് ഇടപെട്ട് യാത്രക്കാരനെ രക്ഷപ്പെടുത്തി.
ലേബര്‍ ഓഫീസിനകത്തേക്ക് ഇരച്ചു കയറിയും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമമഴിച്ചുവിട്ടു. ഓഫീസിനുള്ളിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ക്കു നേരെയും ആക്രമണമുണ്ടായി.

സംഭവത്തോടനുബന്ധിച്ച് ആര്‍ എസ് ജില്ലാ കാര്യവാഹക് ഉള്‍പ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തൊടുപുഴ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചുrss

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day