|    Mar 24 Fri, 2017 3:49 pm
FLASH NEWS

ഹര്‍ത്താല്‍ ജനജീവിതം ദുസ്സഹമാക്കി

Published : 14th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ജനജീവിതം ദുസ്സഹമാക്കി. വാഹനങ്ങള്‍ തടഞ്ഞും വഴിമുടക്കിയും ഹര്‍ത്താലനുകൂലികള്‍ ടൗണുകള്‍ കൈയടക്കി. മാനന്തവാടിയില്‍ ഹര്‍ത്താലനുകൂലികള്‍ മെഡിക്കല്‍ ഷോപ്പുകള്‍ അടപ്പിച്ചു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് തുറന്ന ഷോപ്പുകളാണ് അടപ്പിച്ചത്. ഇതോടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലുള്‍പ്പെടെ എത്തിയ രോഗികള്‍ ദുരിതത്തിലായി. ജില്ലയില്‍ ആദ്യമായാണ് ഹര്‍ത്താല്‍ ദിനത്തില്‍ മെഡിക്കല്‍ ഷോപ്പുകള്‍ അടപ്പിക്കുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍ അടപ്പിച്ചതില്‍ ഓള്‍ കേരള കെമിക്‌സ് ആന്റ് ഡ്രഗ്‌സ് (എകെസിഡിഎ) ജില്ലാ പ്രസിഡന്റ് ബ്രാന്‍ നൗഷാദ്, കണ്‍വീനര്‍ ഷാജു പ്രതിഷേധിച്ചു. ജില്ലയിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. മീനങ്ങാടിയിലും കല്‍പ്പറ്റയിലും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കല്‍പ്പറ്റയില്‍ പിണങ്ങോട് ജങ്ഷനില്‍ സമരനാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടുത്തെ തട്ടുകടകള്‍ അടപ്പിക്കുകയും ചെയ്തു. വൈകീട്ട് ടൗണുകളില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായിരുന്നു. അതേസമയം, അതിര്‍ത്തി പ്രദേശങ്ങളായ കാട്ടിക്കുളം, ബാവലി എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ സ്വാധീനം ചെലുത്തിയില്ല. ഇതര സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടില്ല.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക