|    May 28 Sun, 2017 8:55 am
FLASH NEWS

ഹര്‍ത്താല്‍: ചിലയിടങ്ങളില്‍ ഭാഗികം; വ്യാപകമായ അക്രമം

Published : 13th October 2016 | Posted By: G.A.G

തിരുവനന്തപുരം : ബിജെപി പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലില്‍ വ്യാപകമായ അക്രമം. പലയിടത്തും ഹര്‍ത്താനലുകൂലികള്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ രാഘവന്റെ സ്തൂപവും തലശേരിയില്‍ ബലറാം സ്മാരക സ്തൂപവും ഹര്‍ത്താലനുകൂലികള്‍ തകര്‍ത്തു. കൊല്ലം ചവറയില്‍ ജോലിക്കെത്തിയ ഡോക്ടര്‍മാരെ തടഞ്ഞു. കോഴിക്കോട് കുന്ദമംഗലത്ത് വിവാഹപാര്‍ട്ടി സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. ഇവരുടെ ക്യാമറയും തകര്‍ത്തു. നഗരത്തില്‍ ആംബുലന്‍സിനു നേര്‍ക്കും ആക്രമണമുണ്ടായി.
കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം സഞ്ചരിച്ച വാഹനം തടഞ്ഞു. പലയിടത്തും വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി.  മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നുവെന്നാണ് റിപോര്‍ട്ട്.

new-man

ഹര്‍ത്താല്‍ ദിനം മഞ്ചേരിയില്‍ നിന്നുള്ള ദൃശ്യം

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day