|    Jul 24 Mon, 2017 8:27 pm
FLASH NEWS

ഹര്‍ത്താല്‍ അക്രമം: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Published : 30th September 2016 | Posted By: Abbasali tf

കാട്ടാക്കട: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ കാട്ടാക്കടയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് കാട്ടാക്കട മൂങ്ങോട്ടുകോണം അജീഷ് ഭവനില്‍ എസ് ടി അനീഷ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കിളിക്കോട്ടപ്പുറം അക്ഷയ ഭവനില്‍ ഗൗതം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ദിനത്തില്‍ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറി കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും തല്ലിത്തകര്‍ക്കുകയും വനിതാ ജീവനക്കാരിയെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരത്തു കഴിഞ്ഞദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങളിലും ഇവര്‍ക്കു പങ്കുള്ളതായി പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ടു രണ്ടു കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു കേസില്‍ 25 പേരും ബസ്സിന്റെ ചില്ല് തകര്‍ത്ത കേസില്‍ രണ്ടു പേരുമാണു പ്രതികള്‍. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം ആര്‍ ബൈജു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സി എസ് അനിത, ജി സതീന്ദ്രന്‍, ഐഎന്‍ടിയുസി നേതാവ് ആര്‍ എസ് സജീവ്, മുന്‍ പൂവച്ചല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കട്ടയ്‌ക്കോട് തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്. പൊതുമുതല്‍ നശീകരണം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേയുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക