|    Apr 29 Sat, 2017 12:55 pm

ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് പോലിസ് വാഹനം തുണയായി

Published : 29th November 2016 | Posted By: SMR

കൊച്ചി: ഹര്‍ത്താലില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യമേര്‍പെടുത്തി പോലിസ്. കൊച്ചിയിലെത്തിയ നിരവധി യാത്രക്കാരെ പോലിസ് ബസ്സില്‍ സുരക്ഷിതമായി എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ചു. ഹര്‍ത്താലിനെക്കുറിച്ച് അറിയാതെ എത്തിയ വിദേശികളെ ഏറെയും ഹര്‍ത്താല്‍ വലച്ചു. രാവിലെതന്നെ ബോട്ട് ജെട്ടിയിലെത്തിയ വിദേശികള്‍ കിലോമീറ്ററുകളോളം നടന്നു. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചിയില്‍ നടന്ന പ്രകടനങ്ങളും മറ്റും കാമറയില്‍ പകര്‍ത്തിയും വീക്ഷിച്ചുമാണ് വിനോദസഞ്ചാരികള്‍ നഗരത്തിലൂടെ നടന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതുമൂലം ഭക്ഷണം കഴിക്കുന്നതിനായി ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ആശുപത്രികളിലെയും മറ്റും കാന്റീനുകള്‍ ഇന്നലെ തുറന്നുപ്രവര്‍ത്തിച്ചതിനാല്‍ വളരെ ആശ്വാസമായി. ചെറുവാഹനങ്ങളെല്ലാം ഇന്നലെ നിരത്തിലിറങ്ങിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day