|    Jul 19 Thu, 2018 7:38 am
FLASH NEWS
Home   >  Kerala   >  

ഹര്‍ത്താലില്‍ എല്ലാ അക്രമങ്ങള്‍ക്കും തിരി കൊളുത്തിയത് മുഖ്യമന്ത്രി- കെ സുരേന്ദ്രന്‍

Published : 17th April 2018 | Posted By: sruthi srt

കോഴിക്കോട്: കഠ്‌വ സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഹര്‍ത്താലില്‍ എല്ലാ അക്രമങ്ങള്‍ക്കും തിരി കൊളുത്തിയത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് കെ സുരേന്ദ്രന്‍. കാശ്മീരിലെ ബലാല്‍സംഗവും കൊലപാതകവും നടന്നത് ക്ഷേത്രത്തിലാണെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്റെ വ്യാജസന്ദേശമാണ് ഇതിനെല്ലാം കാരണം. കുറ്റപത്രത്തിലെവിടെയും അങ്ങനെയൊരു വിവരമില്ല. മാത്രമല്ല ഈ ദാരുണകൃത്യം നടത്തിയത് സംഘപരിവാറാണെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിച്ചു.

ഇതും കുറ്റപത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. മതസ്പര്‍ദ്ദ വളര്‍ത്തുന്നതും ഇരുവിഭാഗം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ വ്യാജപ്രചാരണത്തിനാണ് ഒരു മുഖ്യമന്ത്രി തയ്യാറായത്. സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി നടത്തിയത്. ഐ. പി. സി153(അ) അനുസരിച്ചുള്ള ക്രിമിനല്‍കുറ്റമാണ് പിണറായി വിജയന്‍ ചെയ്തിട്ടുള്ളത്. മതതീവ്രവാദികള്‍ക്ക് പ്രേരണയായത് ഈ പ്രസ്താവനയാണ്. ഈ പാപത്തില്‍ നിന്ന് കൈകഴുകാന്‍ പിണറായി വിജയനാവില്ല. കുട്ടനേയും മുട്ടനേയും തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്റെ സൃഗാലബുദ്ധിയാണ് പിണറായി കാണിച്ചത്. നാലു വോട്ടിനുവേണ്ടി ജനങ്ങളെ കലാപത്തിലേക്കു തള്ളിവിടുന്ന പിണറായി വിജയനു ചരിത്രം മാപ്പുനല്‍കില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss