|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹര്‍ത്താലിലൂടെ ബിജെപിയുടെ രാഷ്ട്രീയപദ്ധതി വ്യക്തമായെന്ന് യെച്ചൂരി

Published : 18th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപിയുടെ രാഷ്ട്രീയ പദ്ധതി ഇന്നലെ നടത്തിയ ഹര്‍ത്താലോടെ കൂടുതല്‍ വ്യക്തമായെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭക്തിയെയും വിശ്വാസത്തെയും ബിജെപി രാഷ്ട്രീയലക്ഷ്യത്തോടെ ദുരുപയോഗിക്കുകയാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശബരിമല തീര്‍ത്ഥാടകരെ തടഞ്ഞ ബിജെപി വിശ്വാസവിരുദ്ധരാണെന്ന് സ്വയം പ്രഖ്യാപിച്ചുവെന്നും ആരോപിച്ചു.
ബിജെപി ആക്രമണത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഡല്‍ഹിയിലെ എകെജി ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സമാധാനമായി ദര്‍ശനം നടത്താനുള്ള സാഹചര്യമാണ് ഹര്‍ത്താല്‍ വഴി ഇല്ലാതാക്കിയത്.
ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. പുറത്തുനിന്നു വരുന്നവരും സര്‍ക്കാരുമായി സഹകരിക്കണമെന്നു തൃപ്തി ദേശായിയുടെ ശബരിമല സന്ദര്‍ശനം സൂചിപ്പിച്ച് വൃന്ദ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss