|    Dec 11 Tue, 2018 9:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹര്‍ത്താലിലൂടെ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കാന്‍ ശ്രമം: സിപിഎം

Published : 18th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത്് സംഘപരിവാര സംഘടനകള്‍ ഇന്നലെ നടത്തിയ ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തുലാമാസം നട തുറന്നപ്പോഴും ഹര്‍ത്താല്‍ നടത്തി ഭക്തജനങ്ങളെ ദുരിതത്തിലാഴ്—ത്തിയവരാണ്—ഇപ്പോള്‍ വീണ്ടും വൃശ്ചികം 1ന്—ഹര്‍ത്താലുമായി രംഗത്തിറങ്ങിയത്.
മാത്രമല്ല, സാധാരണ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ തീര്‍ത്ഥാടകരെയും ശബരിമല സീസണില്‍ പത്തനംതിട്ട ജില്ലയെയും എല്ലാവരും ഒഴിവാക്കാറുണ്ട്. ഇക്കാര്യത്തില്‍ വിശ്വാസികളോടു കാണിക്കേണ്ട സാമാന്യ മര്യാദപോലും ഉയര്‍ത്തിപ്പിടിക്കാത്തവരാണ് സംഘപരിവാരമെന്നു വ്യക്തമായിരിക്കുകയാണ്.
അവസരം മുതലാക്കുക എന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെയും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ലോകവ്യാപകമായി സംസ്ഥാനത്തിനെതിരേ അവമതിപ്പ്പ്രചരിപ്പിച്ചവരാണ് ഇപ്പോള്‍ ശബരിമലയെ ഉള്‍പ്പെടെ തകര്‍ത്ത്—തീര്‍ത്ഥാടകര്‍ക്ക്—രക്ഷയില്ലെന്ന പ്രചാരണവുമായി രംഗത്തുവരുന്നത്.
ശബരിമലയിലെ തീര്‍ത്ഥാടകരില്‍ വലിയവിഭാഗം വരുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. അവിടങ്ങളില്‍ ശബരിമലയില്‍ കുഴപ്പങ്ങളാണെന്ന പ്രതീതി സൃഷ്—ടിച്ച് തീര്‍ത്ഥാടകരെ അകറ്റിനിര്‍ത്തുക എന്ന സമീപനത്തിന്റെ ഭാഗമാണ് ഈ ഹര്‍ത്താല്‍. ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുത് എന്ന പ്രചാരണം നടത്തി ശബരിമലയെ സാമ്പത്തികമായി തകര്‍ക്കാനുള്ള പ്രചാരണം നടത്തുന്നതിന്റെ തുടര്‍ച്ചതന്നെയാണ്ഇതെന്നും സിപിഎം പറഞ്ഞു. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്—ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി അംഗീകരിക്കാതെ മുന്നോട്ടുപോവുന്നവരാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നു പറയുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മതനിരപേക്ഷതയെ തകര്‍ക്കുന്നതിന്—ബോധപൂര്‍വമായ ആക്രമണങ്ങളും ഈ ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാരം സംഘടിപ്പിക്കുകയാണ്.
ശബരിമലയെ തകര്‍ക്കാനും സംസ്ഥാനത്താകമാനം സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss