|    Feb 24 Fri, 2017 7:22 am

ഹര്‍ത്താലിന് സാധാരണക്കാര്‍ക്കാശ്രയം തൊടുപുഴ പോലിസ് കാന്റീന്‍

Published : 29th November 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴയിലെ ഹര്‍ത്താല്‍ ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്കാശ്രയം പോലിസ് സ്‌റ്റേഷന്‍ കാന്റിനാണ്.സാധരണദിവസങ്ങളേക്കാള്‍ വന്‍ തിരക്കാണ് ഹര്‍ത്താല്‍ദിനങ്ങളില്‍ മറ്റുളള ദിവസങ്ങളെ അപേക്ഷിച്ച് മുപ്പത്തിയഞ്ച് കിലോ അരി അധികമായിട്ട് ഇട്ടാല്‍ പോലും തികയാറില്ലെന്ന് ജിവനക്കാര്‍ പറയുന്നു.തൊടുപുഴയിലെയും  പരിസരപ്രദേശങ്ങളിലെയും വിവിധസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരാണ് പെട്ടെന്നുളള ഹര്‍ത്താലുകളില്‍പെട്ട് അന്നംമുട്ടുന്നത്.മറ്റുളള ഹോട്ടലുകളെ അപേക്ഷിച്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കുളള വിലക്കുറവും ജനങ്ങളെ ഇങ്ങോട്ടാകര്‍ക്ഷിക്കുന്നു.ഹര്‍ത്താല്‍ ദിനങ്ങളില്‍ രാവിലെയും, ഉച്ചക്കും വന്‍തിരക്കണാവിടെയെന്ന് ജീവനക്കാര്‍ പറയുന്നു. പ്രൈവറ്റ് മേഖലയിലെ ഉദോ്യഗസ്ഥരും പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസഥരും സാധാരണക്കാരും ഒരുമിച്ചുകുടുന്ന സ്ഥലംകുടിയാണിവിടം.എട്ടോളം സ്റ്റാഫുകളാണിവിടെ ഉളളത് . ഇവരെ നയിക്കുന്നത് ട്രാഫിക്കില്‍ നിന്നും ,പോലിസ് സ്‌റ്റേഷനില്‍ നിന്നും മുന്നുമാസത്തേക്ക് തിരെഞ്ഞെടുക്കപ്പെട്ട രണ്ടു പോലിസുകരാണ്.മുന്ന്മാസങ്ങള്‍ക്കുശേഷം പുതിയ അളുകളെ ചുമതല എല്പ്പിക്കും. പോലിസുകാരെക്കളും മുന്‍ഗണന ഇവിടെ അഹാരം കഴിക്കാനെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കാണ്.ഭക്ഷണം കഴിക്കുന്നതോടെപ്പം സ്ഥിരമായി  കഴിക്കാനെത്തുന്നവരോട് ക്ഷേമാനോഷണങ്ങളും നടത്തുന്ന പോലിസുകാരെയും ഇവിടെ കാണാം. 50പേര്‍ക്ക് ഭക്ഷണം കഴിക്കാനുളള സൗകര്യവും ഇവിടെ ലഭ്യമണ്.എന്നാല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സീറ്റുകള്‍ ഇവിടെ ഒഴിവുണ്ടയിരുക്കുന്നതല്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക