ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം: എസ്ഡിപിഐ
Published : 17th April 2018 | Posted By: kasim kzm
മലപ്പുറം: കഠ്വ ബാലികയുടെ കൊലപാതകത്തിലൂടെ ആര്‍എസ്എസ്സിന്റെ വംശിയ അജണ്ട സമൂഹം തിരിച്ചറിഞ്ഞെന്നും അതിനെതിരെയുള്ള ജനകീയ പ്രതിഷേധത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും എസ്ഡിപിഐ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഫാഷിസത്തിന്റെ കടന്നുകയറ്റത്തിനെതിരെയുള്ള പൗരസമൂഹത്തിന്റെ പ്രതിഷേധമാണ് ഈ ഹര്‍ത്താല്‍. ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ ഫാഷിസത്തെ തടയാന്‍ കഴിയൂവെന്നും ജനങ്ങള്‍ ഏറ്റെടുത്ത ഹര്‍ത്താലിന് പാര്‍ട്ടി പിന്തുണ അറിയിക്കുന്നതായും ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര അറിയിച്ചു. ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വി ടി ഇഖ്റാമുല്‍, അഡ്വ. സാദിഖ് നടുതൊടി, സെയ്തലവി ഹാജി, കൃഷ്ണന് എരഞ്ഞിക്കല്‍, ഷൗക്കത്ത് കരുവാരക്കുണ്ട്, ബാബു മണി കരുവാരക്കുണ്ട്, മുസ്തഫ, ഹംസ മഞ്ചേരി, ഹംസ അങ്ങാടിപ്പുറം, സുബൈര്‍ ചങ്ങരംകുളം സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.