|    Nov 19 Sun, 2017 4:42 am
FLASH NEWS
Home   >  Kerala   >  

ഹര്‍ത്താലിന് ഇനി ആംബുലന്‍സും പണിമുടക്കും

Published : 1st August 2017 | Posted By: mi.ptk

തിരുവനന്തപുരം: ഇനിമുതല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകളും സര്‍വീസ് നടത്തില്ല. ഹര്‍ത്താല്‍ ദിനങ്ങളില്‍ ഓടുന്ന ആംബുലന്‍സുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത് പതിവായതോടെയാണ് ഡ്രൈവര്‍മാരുടെയും ടെക്‌നീഷ്യന്മാരുടെയും അസോസിയേഷന്‍ ഇത്തരമൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നത്തിയ ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ആംബുലന്‍സുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനിരയാകുന്ന ആംബുലന്‍സുകള്‍ക്ക് പോലീസ് സഹായം ലഭിക്കാറില്ലെന്നും ജീവന് വരെ ഭീഷണി നേരിടേണ്ടിവരാറുണ്ടെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തേണ്ടെന്ന് അസോസിയേഷന്‍ തീരുമാനമെടുക്കുകയായിരുന്നു.
ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കാറുണ്ടെങ്കിലും മിക്കപ്പോഴും ആംബുലന്‍സുകള്‍  ആക്രമിക്കപ്പെടാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക