|    May 23 Tue, 2017 8:58 am
FLASH NEWS

ഹര്‍ത്താലിന്റെ മറവില്‍ സംഘര്‍ഷത്തിന് ശ്രമം

Published : 14th October 2016 | Posted By: Abbasali tf

കൊട്ടിയം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ സംഘര്‍ഷത്തിന് ആര്‍എസ്എസ് ശ്രമം. ഹര്‍ത്താലിന്റെ മറവില്‍ മുസ്്‌ലിം കേന്ദ്രങ്ങളിലാണ് ആര്‍എസ്എസ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത്. ഹര്‍ത്താല്‍ ദിവസം രാവിലെ മുതല്‍ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. മാരകായുധങ്ങളും കൊടി കെട്ടിയ വടിയുമായി കണ്ണനല്ലൂര്‍, ചേരീക്കോണം, മൈലാപ്പൂര് തുടങ്ങിയ സ്ഥലങ്ങളില്‍ ആര്‍എസ്എസ് അക്രമം അഴിച്ച് വിട്ടു. മൈലാപ്പൂര് തൈയ്ക്കാവ് ജങ്ഷനില്‍ ഷെമീര്‍ എന്ന വ്യാപാരിയെ ഇരുപത് ബൈക്കുകളിലെത്തിയ നാല്‍പ്പതോളം വരുന്ന ആര്‍എസ്എസ് സംഘം കടയില്‍ കയറി മര്‍ദ്ദിച്ചു. തുടര്‍ന്ന് നാട്ടുകാരും എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. വൈകീട്ട് ആര്‍എസ്എസ് വീണ്ടും സംഘര്‍ഷമുണ്ടാക്കാന്‍ തൈയ്ക്കാവ് ജങ്ഷനിലേക്ക് പ്രകടനം നടത്താന്‍ ശ്രമിച്ചെങ്കിലും ജനകീയ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പാതി വഴിയില്‍ പ്രകടനം അവസാനിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day