|    Oct 21 Sat, 2017 4:15 pm
FLASH NEWS

ഹര്‍ത്താലിനിടെ സംഘര്‍ഷം: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 15th October 2016 | Posted By: Abbasali tf

ചാത്തന്നൂര്‍:  പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനിടെ ചാത്തന്നൂരില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട്  മൂന്ന് പേരെ പോലിസ് അറസ്റ്റു ചെയ്തു.ബിജെപി പ്രവര്‍ത്തകരായ  ഉല്ലാസ്, മണിശങ്കര്‍, പ്രസാദ് എന്നിവരെയാണ് ചാത്തന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാവിലെ പതിനൊന്നിനാണ്  സംഭവം. ഹര്‍ത്താലിനെ തുടര്‍ന്ന് ബിജെപി ചാത്തന്നൂരില്‍ പ്രതിഷേധ  പ്രകടനവും യോഗവും നടത്തിയിരുന്നു. ബൈക്കിലെത്തിയ മൂന്നംഗസംഘം  യോഗത്തിന് നേരെ കല്ലറിഞ്ഞതായി ആരോപിച്ച്് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ  ആക്രമണം അഴിച്ചുവിടുകയായിരുന്നു.സിപിഎം ചാത്തന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗങ്ങളായ ടി ദിജു, എസ് കെ ഷിബു, ഡിവൈഎഫ്‌ഐ യൂനിറ്റ്കമ്മിറ്റി അംഗം ബാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന ഷിബുവിനെ ഒരു കാരണവും കൂടാതെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. ഷിബുവിനെ മര്‍ദ്ദിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് ദിജുവിനും ബാബുവിനും മര്‍ദ്ദനമേറ്റതെന്നും സിപിഎം ആരോപിച്ചു. അമ്പതോളം വരുന്ന അക്രമിസംഘം മൂവരേയും വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മാരകായുധങ്ങള്‍ കൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ പ്രവര്‍ത്തകരെ അക്രമികള്‍ ചവിട്ടി. വയറിന് ചവിട്ടേറ്റ ഷിബുവിനെയും കൂട്ടരേയും സമീപവാസികള്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഇവരെ നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ എത്തിച്ചു. ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം ചാത്തന്നൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക