|    Jan 19 Thu, 2017 6:35 pm
FLASH NEWS

ഹര്‍ത്താലിനിടെ പോലിസിന്റെ പിരിവ്

Published : 14th October 2016 | Posted By: Abbasali tf

തൃശൂര്‍: ഹര്‍ത്താലിനിടെ പൊലിസിന്റെ പിരിവ്. ഹര്‍ത്താലനുകൂലികളില്‍ നിന്ന് രക്ഷപ്പെട്ട് യാത്ര തുടര്‍ന്ന നേഴ്‌സിന്റെ വാഹനം വഴിയില്‍ തടഞ്ഞ് പോലിസ് പിഴയാടാക്കി. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ നേഴ്‌സ് സഞ്ചരിച്ചിരുന്ന കാറിനാണ് അമിതവേഗമായിരുന്നെന്ന പേരില്‍ തൃശൂര്‍ കണ്‍ട്രോള്‍ റൂം പൊലിസ് നടത്തറയില്‍ വച്ച് പിഴയീടാക്കിയത്. കോലഞ്ചേരിയിലെ വീട്ടില്‍ നിന്നു രാവിലെ ഡ്യൂട്ടിക്കായി കാറില്‍ പുറപ്പെട്ട ഇവരുടെ ഭര്‍ത്താവ് ഷാജുവായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. അങ്കമാലിയിലും, ചാലക്കുടിയിലും, പുതുക്കാടും വച്ചുമെല്ലാം പ്രകടനത്തെ തുടര്‍ന്ന് പൊലിസ് വാഹനം പിടിച്ചിട്ടു. രാവിലെ ജോലിക്ക് കയറേണ്ട ഇവര്‍ നേരം വൈകി 12 മണിയോടെയാണ് നടത്തറയിലെത്തിയത്.  തടഞ്ഞിട്ട സ്ഥലങ്ങളിലെല്ലാം ജൂബിലി മിഷന്‍ ആശുപത്രിയില്‍ നേഴ്‌സ് ആണെന്നും ജോലിക്ക് പോവുകയാണെന്നും പറഞ്ഞാണ് രക്ഷപ്പെട്ട ഇവര്‍ക്ക് നടത്തറയില്‍ പതുങ്ങി നിന്നിരുന്ന പോലിസാണ് വില്ലനായത്. കാര്‍ തടഞ്ഞ പൊലിസ് അമിത വേഗമാണെന്ന കാരണം പറഞ്ഞ് 400 രൂപ പിഴയായി വാങ്ങുകയും ചെയ്തു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഓഫിസുകളുള്‍പ്പെടെ നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയും ട്രാഫിക് ബാരിക്കേഡുകളുള്‍പ്പെടെ നശിപ്പിക്കുകയും റോഡില്‍ ഇരുചക്രവാഹനങ്ങളിലെത്തിയ ദമ്പതിമാരോടടക്കം മോശമായി പെരുമാറുകയും ചെയ്യുന്നത് നോക്കി നിന്ന പോലിസ്, പാല്യേക്കരയില്‍ ടോള്‍ പിരിവ് കേന്ദ്രത്തിനും സംരക്ഷണം നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക