|    Nov 21 Tue, 2017 11:07 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹര്‍ഡില്‍സില്‍ താരോദയമായി റാഷിദ്

Published : 7th December 2015 | Posted By: SMR

കോഴിക്കോട്: സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ താരോദയമായി എ റാഷിദ്. മലപ്പുറം തവനൂര്‍ കേളപ്പന്‍ മെമ്മോറിയല്‍ എച്ച്എസ്എസിലെ ഈ മിടുക്കന്‍ ഇതിനകം നിരവധി മെഡലുകള്‍ തന്റെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്.
സബ് ജൂനിയര്‍, ജൂനിയര്‍ തലത്തില്‍ 800, 400, 200 തലത്തില്‍ സ്വര്‍ണത്തിളക്കത്തിലൂടെ നേരത്തെ തന്നെ മേളയ്ക്കു പരിചിതനാണ് റാഷിദ്. നാഷണല്‍ യൂത്ത് മീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടിയിരുന്നു. ഇത്തവണ ഹര്‍ഡില്‍സില്‍ തട്ടി വീണില്ലായിരുന്നുവെങ്കില്‍ സ്വര്‍ണം കൂടെ നില്‍ക്കുമായിരുന്നു. കായികാധ്യാപകനായ അജയനാണ് കോച്ച്.
നടുവട്ടം അലി മുഹമ്മദ്-റുഖിയ ദമ്പതികളുടെ മകനാണ്. റിഷിദ, റിഷാദ് സഹോദരങ്ങളാണ്. ഇന്ന് 4ഃ400 മീറ്റര്‍ റിലേയില്‍ കൂടി മല്‍സരിക്കാനിറങ്ങുന്നുണ്ട് റാഷിദ്. ഈയിനത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി ഒ സയനക്കാണ് ഒന്നാംസ്ഥാനം.
കൊല്ലം എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ ഈ മിടുക്കിക്ക് പരിശീലനം നല്‍കുന്നത് കൊല്ലം സെന്‍ട്രലൈസ്ഡ് ഹോസ്റ്റലാണ്. അമ്പാടി വീട്ടില്‍ അനിനാശിന്റെ മകളാണ്. കഴിഞ്ഞ വര്‍ഷത്തെ വെള്ളി മെഡലാണ് സയന സ്വര്‍ണമാക്കി ഉയര്‍ത്തിയത്.
100, 400 മീറ്റര്‍ ഓട്ടത്തില്‍ ഈ മിടുക്കിക്ക് മൂന്നാംസ്ഥാനമുണ്ട്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തന്നെ ദേശീയ തലത്തിലും നേരത്തെ വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക