|    Mar 27 Mon, 2017 8:27 am

ഹര്‍ഡിലുകള്‍ക്കു മീതെ ഓടിച്ചാടി ബോള്‍ട്ടിന്റെ നാട്ടിലേക്ക് മൂന്നാം സ്വര്‍ണം

Published : 18th August 2016 | Posted By: mi.ptk

റിയോ ഡി ജനയ്‌റോ: ഹര്‍ഡിലുകള്‍ക്കു മീതെ ഓടിച്ചാടി ജമൈക്കന്‍ കൗമാരതാരം നേടിയത് രാജ്യത്തിന്റെ മൂന്നാം സ്വര്‍ണം. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കന്നി ഒളിംപിക്‌സിനെത്തിയ ഒമര്‍ മക്‌ലേര്‍ഡ് എന്ന ഇരുപത്തിരണ്ടുകാരനാണ് സ്വര്‍ണവുമായി മടങ്ങുന്നത്.13.05 സെക്കന്‍ഡിലാണ് ഒമര്‍ ഓടിയെത്തിയത്. സ്‌പെയിനിന്റെ ഒറിയാന്‍ഡോ ഒര്‍ട്ടേഗൊ ഒമറിനു തൊട്ടുപിന്നില്‍ 13.17 സെക്കന്‍ഡില്‍ വെള്ളി നേടിയപ്പോള്‍ ഫ്രാന്‍സിന്റെ ഡിമിട്രി ബസാക്കോ 13.24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലവും നേടി.   ആദ്യ റൗണ്ടില്‍ 13.27 സെക്കന്‍ഡിലും സെമി ഫൈനലില്‍ 13.15 സെക്കന്‍ഡിലും ഒന്നാമതായെത്തിയ ഒമര്‍ സീസണിലെ മികച്ച സമയമാണ് ഫൈനലില്‍ കണ്ടെത്തിയത്. ഈ വര്‍ഷം നടന്ന ലോക ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ 60 മീറ്റര്‍ ഹര്‍ഡില്‍സിലും ഒമര്‍ സ്വര്‍ണം നേടിയിരുന്നു. വേഗത്തില്‍ യുസെയ്ന്‍ ബോള്‍ട്ടിന്റെ ശൈലിയും ശരീരചലനങ്ങളും അനുസ്മരിപ്പിക്കുന്ന ഒമര്‍ ബോള്‍ട്ടിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക