|    Jan 23 Mon, 2017 6:33 pm
FLASH NEWS

ഹര്‍ഡിലില്‍ തട്ടി പൊലിഞ്ഞത് ജുല്‍മിസിന്റെ മെഡല്‍പ്രതീക്ഷ

Published : 18th August 2016 | Posted By: mi.ptk

റിയോ ഡി ജനയ്‌റോ: ഹര്‍ഡില്‍ എന്ന വാക്കിനര്‍ഥം തന്നെ തടസ്സം എന്നാണ്. അത്‌ലറ്റിക്‌സ് ഇനത്തില്‍ അപകടം പിടിച്ച ഇനങ്ങളില്‍ ഒന്നായിട്ടാണ് ഹര്‍ഡില്‍സിനെയും വിശേഷിപ്പിക്കുന്നത്. മെഡല്‍ കൈയെത്തും ദൂരത്ത് എത്തിനില്‍ക്കേ ഹര്‍ഡിലുകളില്‍ തട്ടി ഇവ പൊലിയുന്നതും ഒളിംപിക്‌സില്‍ സാധാരണം.    റിയോയില്‍ പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സിലും ഒരു ഹര്‍ഡില്‍സ് ദുരന്തം സംഭവിച്ചു. 110 മീറ്റര്‍ ഹര്‍ഡില്‍സ് സെമിയില്‍ മല്‍സരിക്കാനിറങ്ങിയ ഹെയ്ത്തി താരം ജഫ്രെ ജുമില്‍സാണ് അദ്യ കടമ്പയില്‍ തന്നെ തട്ടി ട്രാക്കില്‍ വീണത്. താരം മല്‍സരം തുടര്‍ന്നെങ്കിലും അവസാനം മാത്രമാണ് ഫിനിഷ് ചെയ്യാനായത്. മല്‍സരത്തില്‍ ജമൈക്കയുടെ ഒമര്‍ മക് ലിയോഡിനായിരുന്നു സ്വര്‍ണം. തന്റെ മികച്ച സമയമായ 13.15 കുറിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ സുവര്‍ണനേട്ടം. ഒളിപിക്‌സ് മല്‍സരങ്ങള്‍ക്കു മുമ്പുള്ള വാഗ്വാദങ്ങളില്‍ യുസെയ്ന്‍ ബോള്‍ട്ടിനെ പരാജയപ്പെടുത്തുമെന്ന അവകാശവാദങ്ങളുമായായിരുന്നു ജുമില്‍സ് രംഗത്തുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക