|    Nov 18 Sat, 2017 7:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹരീരിയെ തിരിച്ചുവിളിച്ച് ലബ്‌നാനില്‍ മാരത്തണ്‍ ഓട്ടം

Published : 13th November 2017 | Posted By: fsq

 

ബൈറൂത്ത്: ഏറെ ദൂരൂഹത പടര്‍ത്തി സൗദി അറേബ്യയില്‍ നിന്നു രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഹരീരി ഉടന്‍ തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് ലബ്‌നാനില്‍ മാരത്തണ്‍ ഒാട്ടം. നിങ്ങള്‍ക്കുവേണ്ടി ഓടുന്നു, നിങ്ങളെ കാത്തിരിക്കുന്നു എന്നീ മുദ്രാവാക്യങ്ങളുമായാണ് ഇത്തവണ ലബ്‌നാനികള്‍ വാര്‍ഷിക മാരത്തണ്‍ ഓട്ടത്തില്‍ പങ്കെടുത്തത്. മാരത്തണ്‍ ഓട്ടത്തില്‍ ഹരീരി തിരിച്ചുവരണമെന്ന് ആവശ്യപ്പെടണമെന്ന് പ്രസിഡന്റ് മൈക്കല്‍ ഔന്‍ നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഹരീരി സൗദിയില്‍നിന്നു രാജി പ്രഖ്യാപിച്ചത്. ഹരീരിയെ സൗദി തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക