|    Jun 19 Tue, 2018 4:47 am
Home   >  Todays Paper  >  page 7  >  

ഹരിസിങിന്റെ ജന്‍മദിനത്തിന് അവധി: നാഷനല്‍ കോണ്‍ഫറന്‍സ് സഭ ബഹിഷ്‌കരിച്ചു

Published : 28th January 2017 | Posted By: fsq

 

ജമ്മു കശ്മീര്‍: മഹാരാജ ഹരിസിങിന്റെ ജന്‍മദിനമായ സപ്തംബര്‍ 23 പൊതുഅവധി ദിവസമായി പ്രഖ്യാപിച്ചു പ്രമേയം പാസാക്കിയ ജമ്മു കശ്മീര്‍ നിയമസഭാ കൗണ്‍സിലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. പ്രമേയം പാസാക്കിയത് നടപടി ക്രമങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് അംഗം ബി എ വീരി ആരോപിച്ചു. ക്വാറം തികയ്ക്കാന്‍ ഏതാനും അംഗങ്ങളെ വിളിച്ചുവരുത്തിയാണ് പ്രമേയം പാസാക്കിയതെന്നും വീരി ആരോപിച്ചു. ഹരിസിങിന്റെ സൈന്യം സെന്‍ട്രല്‍ ജയിലില്‍ 22 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ രക്തസാക്ഷി ദിനമായി ആചരിക്കുന്ന ദിവസമാണ് സര്‍ക്കാര്‍ അവധി ദിനമാക്കിയത്. ഇതില്‍ പ്രതിഷേധിച്ചു പ്രമേയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുമാണ് സഭ ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ അവസാനത്തെ രാജാവായ ഹരിസിങ് മരിച്ച് 55 വര്‍ഷം കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജന്‍മദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്. മഹാരാജന്റെ പൗത്രന്‍മാരും കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങിന്റെ മക്കളുമായ അജാത ശത്രു, വിക്രമാദിത്യ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss