|    Nov 16 Fri, 2018 9:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷന്‍

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ജയം. ഭരണസഖ്യമായ എന്‍ഡിഎയിലെ ജെഡിയു അംഗം ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഹരിവംശിന് 125 വോട്ട് ലഭിച്ചപ്പോള്‍, പ്രതിപക്ഷ സ്ഥാനാര്‍ഥി ബി കെ ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. തിരഞ്ഞെടുപ്പിനു ശേഷം നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതായി ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജമ്മുകശ്മീരിലെ പിഡിപി, എഎപി എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. അതേസമയം ശിവസേന, അകാലിദള്‍, ടിആര്‍എസ് എന്നിവര്‍ രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss