|    Oct 18 Thu, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹരിയാന വ്യാജ ഏറ്റുമുട്ടല്‍ : നിഷ്്പക്ഷ അന്വേഷണം വേണമെന്ന് എസ്‌ഐഒ

Published : 24th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഹരിയാനയിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ നീതിപൂര്‍വവും നിക്ഷ്പക്ഷവുമായ അന്വേഷണം അധികാരികളില്‍ നിന്നുണ്ടാവണമെന്ന് എസ്‌ഐഒ ദേശീയ പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഹരിയാനയിലെ നൂഹ് ജില്ലയില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ഫൈദിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കഴിഞ്ഞ 3 വര്‍ഷത്തിനിടെ മേവാത്തിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ മാത്രം 30ഓളം സമാനമായ ഏറ്റുമുട്ടലുകളാണു പോലിസ് നടത്തിയത്. ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ  വാര്‍ഷികത്തില്‍ തന്നെ ഹരിയാന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംഭവിക്കുന്നത്  യാദൃശ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു. പോലിസ് ആവശ്യപ്പെട്ട പണം നല്‍കാന്‍ ആവാത്തതിനാലാണു തന്റെ മകനെ പോലിസ് ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നതെന്നു മുന്‍ഫൈദിന്റെ പിതാവ് ഇസ്്‌ലാം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss