|    Jan 23 Mon, 2017 1:58 am
FLASH NEWS

ഹരിയാന: ഭൂപിന്ദറിനെതിരേ ഇഡി കേസെടുത്തു

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് (എജിഎല്‍) ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെയും ഇഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. മെയ്മാസത്തില്‍ ഹരിയാന സംസ്ഥാന വിജിലന്‍സ് ബ്യൂറോ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയാണ് ഇഡി കേസെടുത്തത്. 2005ല്‍ പഞ്ച്കുളയില്‍ എജിഎല്ലിന് സ്ഥലം അനുവദിച്ചതില്‍ ഹൂഡയും ഹരിയാന അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥരും ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക