|    Oct 20 Fri, 2017 9:03 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹരിയാന ബിജെപി അധ്യക്ഷന്റെ മകന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published : 13th August 2017 | Posted By: fsq

 

ചണ്ഡീഗഡ്: യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഹരിയാന ബിജെപി അധ്യക്ഷന്റെ മകന്‍ വികാസിനെയും കൂട്ടാളി ആശിഷ് കുമാറിനെയും  25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തെ പോലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. ഐഎഎസ് ഉദ്യോഗസ്ഥന്റെ 29കാരിയായ മകളെയാണ് ഇരുവരും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ആദ്യം നിസ്സാര വകുപ്പുകള്‍ ചുമത്തി പോലിസ് ഇവരെ ജാമ്യത്തില്‍ വിട്ടതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രതികളെ പുതിയ വകുപ്പുകള്‍ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക