ഹരിയാന: ജാട്ട് പ്രക്ഷോഭം കെട്ടടങ്ങുന്നു
Published : 25th February 2016 | Posted By: SMR
ചണ്ഡീഗഡ്: ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം കെട്ടടങ്ങുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ഹിസാര്‍ ജില്ലയില്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിച്ചു. റോഹ്തക്, ഭിവാനി ജില്ലകളില്‍ കര്‍ഫ്യൂവില്‍ ഇളവു വരുത്തിയിട്ടുമുണ്ട്. ഒരാഴ്ചയിലേറെയായി തടയപ്പെട്ടിരുന്ന റോഡ്-റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു.
പ്രക്ഷോഭത്തില്‍ ഇതുവരെ 28 പേര് മരിച്ചിട്ടുണ്ട്. ഭവാനിയില്‍ ഇന്നലെ കര്‍ഫ്യൂവില്‍ നാലു മണിക്കൂര്‍ ഇളവ് വരുത്തി. ഹിസാറിലും തൊട്ടടുത്ത ഹാന്‍സി പട്ടണത്തിലും കര്‍ഫ്യു പിന്‍വലിച്ചെങ്കിലും നിരോധനാജ്ഞ തുടരും. പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്ന റോഹ്തകില്‍ ഇന്നലെ പകല്‍ മുഴുവന്‍ കര്‍ഫ്യുവില്‍ ഇളവനുവദിച്ചു. റോഹ്തക് പട്ടണത്തില്‍ ഇന്നലെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് അറിയിച്ചു.
തിങ്കളാഴ്ച റോഹ്തക് സന്ദര്‍ശിച്ച മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനും മുന്‍ മുഖ്യമന്ത്രി ഭുവീന്ദര് സിങ് ഹുഡയ്ക്കും വ്യാപാരികളുടെ രോഷം നേരിടേണ്ടിവന്നു. ഖട്ടാറിനെ കരിങ്കൊടിയോടെയാണ് വ്യാപാരികള്‍ എതിരേറ്റത്. ഹുഡയെ അവര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. അക്രമികള്‍ക്കെതിരേ നടപടിയെടുക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.