|    Jan 18 Wed, 2017 5:42 pm
FLASH NEWS

ഹരിയാന എംഎല്‍എ നിയമസഭയില്‍ എത്തിയത് 110 കി മീ സൈക്കിള്‍ ചവിട്ടി

Published : 28th August 2016 | Posted By: SMR

ചണ്ഡീഗഡ്: ഹരിയാനയിലെ ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ പവന്‍കുമാര്‍ സൈനി തന്റെ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയത് 110 കി മീ സൈക്കിള്‍ ചവിട്ടി. ആരോഗ്യ-പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തിയായിരുന്നു എംഎല്‍എയുടെ ദീര്‍ഘദൂര സൈക്കിളോട്ടം.
കുരുക്ഷേത്ര ജില്ലയിലെ മണ്ഡലത്തില്‍നിന്നു പാര്‍ട്ടി പ്രവര്‍ത്തകരായ 10 പേരോടൊപ്പമാണ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ സംബന്ധിക്കാന്‍ എംഎല്‍എ എത്തിയത്. മറ്റുള്ളവരും സൈക്കിളിലായിരുന്നു. പുലര്‍ച്ചെ 5.20നു പുറപ്പെട്ട സംഘം 110 കി മീ പിന്നിട്ട് 1.45ഓടെ വിധാന്‍സഭയിലെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും എംഎല്‍എയാണന്നറിയിച്ചതോടെ കടത്തിവിട്ടു. സഭാകവാടം വരെ കൂട്ടാളികളെയും ഒപ്പം കൂട്ടാന്‍ അനുമതി ലഭിച്ചതായി സൈനി പറഞ്ഞു.
സൈക്കിള്‍ ചവിട്ടല്‍ ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, പരിസ്ഥിതി സൗഹൃദം കൂടിയാണെന്നു ലദ്‌വ മണ്ഡലത്തിലെ എംഎല്‍എയായ സൈനി വ്യക്തമാക്കി. തിരക്കേറിയതോടെ വ്യായാമത്തിനു വളരെക്കുറച്ച് സമയമാണ് ലഭിക്കുന്നത്. അതിരാവിലെ മുതല്‍ തന്നെ തേടിയെത്തുന്നവരോട് പിന്നീട് വരാമെന്നു പറയാന്‍ കഴിയില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി രക്തസമ്മര്‍ദം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് സൈക്കിള്‍ ചവിട്ടാന്‍ തീരുമാനിച്ചതെന്നും എംഎല്‍എ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക