|    May 23 Tue, 2017 3:17 am
FLASH NEWS

ഹരിയാനയ്ക്കായി സെവാഗിന് സെഞ്ച്വറി; കേരളം 322ന് പുറത്ത്

Published : 24th October 2015 | Posted By: SMR

മൈസൂര്‍/ഡല്‍ഹി: വിരമിച്ച ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ് (136) രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരേ ഹരിയാനയ്ക്കു വേണ്ടി സെഞ്ച്വറിയോടെ കസറി. സെവാഗിന്റെയും ജയന്ത് യാദവിന്റെയും (100) സെഞ്ച്വറിയുടെ മികവില്‍ ഹരിയാന ആദ്യ ഇന്നിങ്‌സില്‍ 331 റണ്‍സെടുത്തു. 170 പന്ത് നേരിട്ട സെവാഗ് 16 ബൗണ്ടറികളും മൂന്നു സിക്‌സറും പറത്തി. മറുപടിയില്‍ കര്‍ണാടക ഒന്നാമിന്നിങ്‌സില്‍ 221ന് ഓള്‍ഔട്ടായി.
രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഹരിയാന രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സെടുത്തു.
അതേസമയം, സര്‍വീസസിനെതിരേ കേരളം ഒന്നാമിന്നിങ്‌സില്‍ 322 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടി പുറത്തായി. രോഹന്‍ പ്രേം (101) സെഞ്ച്വറിയോടെ മിന്നി. വി എ ജഗദീഷ് (59), സചിന്‍ ബേബി (51) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി.
കളി നിര്‍ത്തുമ്പോള്‍ സര്‍വീസസ് വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day