ഹരിയാനയില്‍ മുപ്പത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര് മരിച്ചു
Published : 10th February 2016 | Posted By: G.A.G
ചണ്ഡീഗഡ് : കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഹരിയാനയിലെ കര്‍ണാലില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച് നാലുപേര്‍ മരിച്ചു. പതിനെട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച നാലുപേരും ഒരു കാറില്‍ യാത്രചെയ്തവരാണ്. ഇന്നു പുലര്‍ച്ചെയോടെ ദേശീയപാത 1 ലാണ് അപകടമുണ്ടായത്.
മൂടല്‍മഞ്ഞില്‍ കാഴ്ച പരിമിതമായതിനെത്തുടര്ന്ന് അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന കാറുകളും ട്രക്കുകളുമടക്കം മുപ്പത് വാഹനങ്ങള്ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. മൂടല്‍മഞ്ഞു മൂലം ആറ് ട്രെയിന്‍സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. 14 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.