|    Mar 30 Thu, 2017 2:31 pm
FLASH NEWS

ഹരിയാനയില്‍ ബീഫിന്റെ പേരില്‍ ആക്രമണം, ഒട്ടകമിറച്ചികൊണ്ടു പോയ ട്രക്ക് തകര്‍ത്തു

Published : 4th December 2015 | Posted By: G.A.G

ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫിന്റെ പേരില്‍ സംഘര്‍ഷം. ഒട്ടകമിറച്ചിയുമായി പോവുകയായിരുന്ന ട്രക്കില്‍ ബീഫാണ് ഉള്ളതെന്ന്് ആരോപിച്ച്് ഒരു സംഘമാളുകള്‍ ആക്രമണം നടത്തുകയായിരുന്നു. ഡല്‍ഹിക്ക് സമീപമുളള ഹരിയാനയിലെ ജില്ലയായ പല്‍വാളിലാണ് സംഭവം. അക്രമികള്‍ ട്രക്ക്് തകര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാരടക്കം പത്തുപേര്‍ക്ക്് പരിക്കേറ്റു. പോലീസുകാരുടെ ഒത്താശയോടെ ഗോമാംസം കടത്തുകയാണെന്നാരോപിച്ച്് ആളുകള്‍ പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലേക്ക്് ഒട്ടകത്തിന്റെ ഇറച്ചി കൊണ്ടുപോവുകയായിരുന്ന ട്രക്കാണ് ആക്രമിക്കപ്പെട്ടത്. ട്രക്കിലുണ്ടായിരുന്നത് ബീഫല്ലെന്നും ഒട്ടകത്തിന്റെ ഇറച്ചിയായിരുന്നെന്ന്് അധികൃതര്‍ സ്ഥിരീകരിച്ചിട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day