|    Jul 27 Thu, 2017 10:32 am
FLASH NEWS
Home   >  National   >  

ഹരിയാനയില്‍ പ്രസവം കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു

Published : 14th February 2016 | Posted By: swapna en

rape

ചണ്ഡിഗഡ്: പ്രസവം കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ യുവാവ് പീഡിപ്പിച്ചു.  ഹരിയാനയിലെ ബഹുദുര്‍ഗ്ഗയിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെയാണ് പീഡനം നടന്നത്.ആണ്‍കുഞ്ഞിനെ പ്രസവിച്ച യുവതിയെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.  ഐസിയുവില്‍ ആരുമില്ലാത്ത സമയത്താണ് യുവതി പീഡനത്തിന് ഇരയായത്. പിന്നീട് യുവതി നഴ്‌സിനോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്. പ്രതിയുടെ മുഖം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വെള്ള കാറില്‍ ആശുപത്രിയിലേക്ക് ഒരാള്‍ വരുന്നതായും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ തന്നെയാണ് പ്രതിയെന്ന് കരുതുന്നു. പോലിസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. ഐസിയുവില്‍ യുവതിയെ തനിച്ചാക്കിയ ആശുപത്രി അധികൃതര്‍ക്കെതിരേ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക