|    May 26 Fri, 2017 10:32 pm
FLASH NEWS

ഹരിയാനയില്‍ ദമ്പതികളെ കൊന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു

Published : 26th August 2016 | Posted By: SMR

മേവത്ത്: ഹരിയാനയിലെ മേവത്ത് ജില്ലയില്‍ ദമ്പതികളെ കൊലപ്പെടുത്തി അവരുടെ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ അജ്ഞാതര്‍ ബലാല്‍സംഗം ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കയറിയാണ് അക്രമികള്‍ കൊലപാതകം നടത്തിയത്. നാല്‍പതിനോടടുത്ത് പ്രായമുള്ള ദമ്പതികളെ അജ്ഞാതര്‍ ആദ്യം കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന മറ്റ് ആറ് കുടുംബാംഗങ്ങള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരില്‍ രണ്ടു പെണ്‍കുട്ടികളെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പരിക്കേറ്റവരെ കയര്‍കൊണ്ട് കെട്ടിയിട്ട ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കണ്ട അയല്‍വാസികളാണ് പോലിസില്‍ വിവരമറിയിച്ചത്. അക്രമികളെ പിടികൂടാന്‍ പോലിസ് ശ്രമം തുടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day