|    Jul 19 Thu, 2018 8:59 pm
FLASH NEWS
Home   >  National   >  

ഹരിയാനയില്‍ കെല്ലപ്പെട്ട കുട്ടിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Published : 14th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: ഹരിയാനയ ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരന്‍ പ്രഥുന്‍ ഠാക്കൂറിന്റെ അവസാന ദൃശ്യങ്ങളടങ്ങിയ സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ടോയ്‌ലറ്റിനു സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പോലിസിന് ലഭിച്ചത്. കുട്ടി ടോയ്‌ലറ്റിലേക്കു കയറിയതിനു പിന്നാലെ പ്രതി അശോക് കുമാര്‍ ടോയ്‌ലറ്റില്‍ പ്രവേശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് രക്തത്തില്‍ കുളിച്ച കുട്ടി ഭിത്തിയില്‍ പിടിച്ച ശേഷം കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങളും സിസി ടിവിയിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പ്രഥുനിനെ സ്‌കൂളിലെ ടോയ്‌ലറ്റിനടുത്ത് കഴുത്തറുത്ത് കൊന്ന നിലയില്‍ കാണപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss