|    Nov 19 Sun, 2017 1:03 am
FLASH NEWS
Home   >  Just In   >  

ഹരിയാനയിലെ അധ്യാപകരെ ക്ഷേത്ര പൂജ പഠിപ്പിക്കുന്നു; ക്ലാസില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി

Published : 1st November 2017 | Posted By: mi.ptk

ചണ്ഡീഗഡ്: അധ്യാപകരെ പൂജ പഠിപ്പിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. മുഴുവന്‍ അധ്യാപകരും ക്ഷേത്ര പൂജാ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വരാനിരിക്കുന്ന ഉത്സവത്തിന് അധ്യാപകര്‍ പൂജ ചെയ്യണമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്നാണ് അധ്യാപകര്‍ക്ക് പൂജാവിധികളില്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി ഒക്ടോബര്‍ 29ന് പരിശീലന ക്ലാസ് സംഘടിപ്പിച്ചിരുന്നു. ക്ലാസില്‍ പങ്കെടുക്കാത്ത അധ്യാപകരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പരിശീലനം നേടുന്ന അധ്യാപകര്‍ക്ക് ഗ്രാമോത്സവങ്ങളില്‍ പൂജ ചെയ്യാന്‍ അനുവാദം ലഭിക്കും.ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ജൈന ഉത്സവമായ പര്യൂഷന്റെ ഭാഗമായി സംസ്ഥാനത്ത് മാംസ വില്‍പ്പനക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക