|    Oct 19 Fri, 2018 2:36 pm
FLASH NEWS

‘ഹരിപ്പാട് 600 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു’

Published : 24th January 2017 | Posted By: fsq

 

ഹരിപ്പാട്:  കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത്ആരംഭിച്ച നിര്‍മാണ- വികസന പ്രവര്‍ത്തനങ്ങള്‍ ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ പുരോഗമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല പറഞ്ഞു.ഏകദേശം 600 കോടിരൂപയുടെ നിര്‍മാണ പ്രവര്‍ത്തനാങ്ങളാണ് നടക്കുന്നത്. ഇത്കൂടാതെ 2016-2017 സാമ്പത്തികവര്‍ഷത്തിലെ എംഎല്‍എയുടെആസ്ഥിവികസന ഫണ്ടില്‍പെടുത്തി പത്തു കോടിരൂപയുടെയുംഎംഎല്‍എ ഫണ്ടില്‍ നിന്ന് ഒരുകോടിയുമുള്‍പ്പടെ 11 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടന്നുവരികയാണ്. പതിമൂന്നേകാല്‍ കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന ചെറുതന പാലത്തിന്റെയും 11 കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന കൊപ്പാറക്കടവു പാലത്തിന്റെയും നിര്‍മാണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇരു പാലങ്ങളുടേയും അപ്രോച്ച്‌റോഡുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. അടുത്ത മാര്‍ച്ചോട്കൂടി ഇരു പാലങ്ങളും ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയും. ആലപ്പുഴ- കൊല്ലം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.ഹരിപ്പാട് നഗരത്തില്‍ റവന്യൂടവറിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്അടുക്കുകയാണ്.  പി ജെ ജോസഫ് ജലസേചന മന്ത്രിയായിരിക്കെ തറക്കല്ലിട്ട 200 കോടിരൂപയുടെഹരിപ്പാട് കുടിവെള്ള പദ്ധതി പള്ളിപ്പാട്ട് ഒന്നാം ഘട്ടത്തിലേക്ക്അടുക്കുന്നു. 3.5 കോടി ചെലവില്‍ നിര്‍മിക്കുന്ന തൃക്കുന്നപ്പുഴ ഇടത്തുരുത്തു പാലം, ആറു കോടിയുടെ ഹരിപ്പാട് കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സ്, അഞ്ച് കോടിയുടെ കെഎസ്ഇബി ഡിവിഷന്‍ ഓഫിസ്, 28 കോടിചെലവില്‍ കരുവറ്റ മുതലക്കുറിച്ചിക്കല്‍ പാലം, 1 കോടിചെലവില്‍ചേപ്പാട്‌സാമൂഹ്യാരോഗ്യകേന്ദ്രം, 2 കോടിയുടെ നെല്‍പ്പുരക്കടവു ഫാം ടൂറിസം പദ്ധതി എന്നിവ പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss